‘നൂറ്റിയെട്ട് ഡി​ഗ്രി പനിയും ക്ഷീണവും ; എന്റെ പനി മാറിയപ്പോൾ മകൾക്ക് പനിയായി ; കോവിഡ് അനുഭവം പങ്കുവെച്ച് സൗഭാഗ്യ

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.

നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. . ഇപ്പോൾ തനിക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചതിനെ കുറിച്ചും ആ അവസ്ഥ തരണം ചെയ്തത് പോയതിനെ കുറിച്ചും സൗഭാ​ഗ്യ വിവരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സൗഭാ​ഗ്യയ്ക്കും കുഞ്ഞിനും മാത്രമല്ല അർജുനും താരാ കല്യാണിനും കൊവിഡ് ബാധിച്ചിരുന്നു.

എനിക്ക് കോവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ അർജുൻ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആ ദിവസങ്ങളിൽ പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. പാല് കൊടുക്കുമ്പോൾ ​ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് ഞാൻ ഇരുന്നിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകൾക്കും പനി വരികയായിരുന്നു.

പക്ഷെ അവൾക്ക് പനി ആരംഭിച്ചപ്പോഴേക്കും ഞാൻ ഡോക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയിൽ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു. അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവൾക്ക് പെട്ടന്ന് കുറഞ്ഞു. അപ്രതീക്ഷിതമായാണ് കൊവിഡ് ബാധിച്ചത്. അതിനാൽ ഡാൻസ് ക്ലാസ് അടക്കം നിർത്തിവെച്ചിരിക്കുകയാണ്- സൗഭാഗ്യ പറയുന്നു.

Scroll to Top