ഇതാണ് പറുദീസ’; മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് നടി റെബ മോണിക്ക ജോൺ !!

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി റെബ മോണിക്ക ജോണും ജോമോൻ ജോസഫും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദുബായ് സ്വദേശിയാണ് ജോയ്മോൻ. വിവാഹത്തിനു ശേഷം ഭർത്താവിനൊപ്പം ഹണിമൂൺ ആഘോഷിക്കുകയാണ് താരം ഇപ്പോൾ.മാലിദ്വീപിലും ശ്രീലങ്കയിലും ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജീലൂടെയാണ് താരം മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചത്.

‘ഇതാണ് അത്, ഇതാണ് പറുദീസ. ഒന്നുമില്ല, മാലി ദ്വീപിന്റെ ശാന്തതയോടും അതിമനോഹരമായ സൗന്ദര്യത്തോടും ഉപമിക്കാൻ തക്കതായി ഒന്നുമില്ല. ഇത് ടൈപ്പ് ചെയ്യുമ്പോൾ എനിക്ക് ഒന്നും പറയാൻ വാക്കുകളില്ല. ഒരിക്കലും ഇത് മതിയാകില്ല. ഇവിടെ താമസിക്കുന്നതിൽ വളരെ ആഹ്ലാദമുണ്ട്. ഞാൻ കുറച്ച് ചിത്രങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഞാൻ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് മനസിലാകും’ – ചിത്രങ്ങൾ പങ്കുവെച്ച് റെബ മോണിക്ക കുറിച്ചു.

വിവാഹശേഷം ശ്രീലങ്കയിലേക്കായിരുന്നു ഇരുവരും ആദ്യം പോയത്. ജനുവരിയിൽ ബംഗളൂരുവിൽ വെച്ച് ആയിരുന്നു വിവാഹം. കഴിഞ്ഞവർഷം ഫെബ്രുവരി നാലിന് റെബയുടെ ജന്മദിനത്തിൽ ആയിരുന്നു റെബയെ ജോയ്മോൻ പ്രൊപ്പോസ് ചെയ്തത്.‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ നടിയാണ് റെബ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ നായികയായി എത്തിയ വിജയ് ചിത്രം ബി​ഗിലില്‍ ഉള്‍പ്പടെ അഭിനയിച്ചു. ടൊവീനോ നായകനായ ഫോറെന്‍സിക്കിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു വിശാല്‍ ചിത്രം എഫ്‌ഐആര്‍ ആണ് നടിയുടെ പുതിയ പ്രോജക്‌ട്.

Scroll to Top