മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു.
![](https://i.imgur.com/JbIwRUm.jpg)
അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.
![](https://i.imgur.com/tlIenat.jpg)
പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ.
![](https://i.imgur.com/AHdPzhB.jpg)
താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.ചുവപ്പ് നിറത്തിലുള്ള ക്രോപ്പ് ടോപ്പിലും അടിപൊളി ‘ആയിഷ’ സ്കര്‍ട്ടിലും സുന്ദരി ആയാണ് മഞ്ജു ഉള്ളത്.ഡിസൈനര്‍ സമീറ സനീഷ് ആണ് മനോഹരമായ ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്.മഞ്ജുവിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറൽ ആണ് .
![](https://i.imgur.com/0Eb14ZS.jpg)