‘എന്റെ ഹൃദയം അവർക്കൊപ്പമാണ്’; തുർക്കിയിലെ ജനതയ്ക്ക് വേണ്ടി മെസി

തുർക്കി ഭൂചലനത്തിൽ ദുരിതം പേറുന്നവർക്കായി സഹായം അഭ്യർഥിച്ച് അർജന്റൈൻ ഇതിഹാസ താരം മെസി. തുർക്കിയിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള യുനിസെഫ് പദ്ധതിയിലേക്ക് സഹായം നൽകണം എന്നാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോട് മെസി ആവശ്യപ്പെടുന്നത്.എന്റെ ഹൃദയം അവർക്കൊപ്പമാണ്. ആയിരക്കണക്കിന് കുരുന്നുകളും അവരുടെ കുടുംബങ്ങളും പ്രയാസമേറിയ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

നിങ്ങളുടെ സഹായം വേണം ,നമ്മളേയും ആ അവസ്ഥ ബാധിക്കും. ദുരിതബാധിതരായ കുട്ടി‌കൾക്ക് സഹായമെത്തിക്കാൻ യുനിസെഫിന്റെ ശ്രമങ്ങൾ നടക്കുന്നു. നിങ്ങളുടെ സഹായങ്ങളും മൂല്യമേറിയതാണ് ,മെസി പറയുന്നു.തുർക്കിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 30000നോട് അടുക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് 7.7 തീവ്രതയിൽ 13 മില്യൺ ജനങ്ങളെ ബാധിച്ച ഭൂചലനം ഉണ്ടായത്.പണം സമാഹരിക്കുന്നതിനായി മെസി തന്റെ ജഴ്സിയും നൽകിയിരുന്നു.

തുർക്കി പ്രതിരോധനിര താരം മെറിഹ് ഡെമിറാലിനാണ് മെസി തന്റെ പിഎസ്ജി ജഴ്സി നൽകിയത്.3.5 മില്യൺ യൂറോയാണ് മെസി തുർക്കിയിലേയും സിറിയയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്.മെസിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, എംബാപ്പെ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളും ജഴ്സി നൽകുന്നുണ്ട്.

Scroll to Top