‘പൊക്കം കുറവായതിനാൽ വയ്യാതെ കിടന്നാൽ സഹായമാകാൻ മഞ്ജുവിന് പറ്റില്ല എന്ന് വീട്ടുകാർ ’ ; മഞ്ജുവിനെ മതി എന്ന ഉറച്ച തീരുമാനത്തിൽ വിനു !!!

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കല്യാണമായിരുന്നു മഞ്ജുവിന്റേതും വിനുവിന്റേതും. അതിന് കാരണവുമുണ്ട്. മഞ്ജു ഒരു സിനിമാ താരവും പാരാലിംപിക്സ് വിജയിയും കൂടിയാണ്.
‘മൂന്നര’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും പല മോഡലിങ് ഷോകളിലും പാരാലിംപിക്സിലും തിളങ്ങിയ കുഞ്ഞു താരത്തിന് അങ്ങനെ ചേരുംപടി ചേർന്ന കല്യാണമായി. മഞ്ജുവും വിനുരാജും കാത്തിരുന്നത് 5 വര്‍ഷം മഞ്ജുവിന് ഉയരം കുറവാണ്. അതുകൊണ്ട് ചില കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ അതൊരിക്കലും അവളെ തളർത്തിയിട്ടില്ല. അമ്മയെ ചെറുപ്രായത്തിൽ നഷ്ടപ്പെട്ടു. കസവ് കരയിൽ നീല ഡിസൈനുള്ള സെറ്റും മുണ്ടും മുറിച്ച് ചെറുതാക്കി ഉടുക്കാൻ പാകത്തിനാക്കി തയ്ച്ചൊരുക്കി. നീളൻ കയ്യൊക്കെ വച്ച് ഫാഷനബിളായി ബ്ലൗസ് തയാറാക്കി. പ്രണയത്തിന്റെ മധുരം പുരണ്ട ആ കല്യാണം വരനും വധുവും അവരുടെ സുഹൃത്തുക്കളും മാത്രമറിഞ്ഞ് രഹസ്യമായാണ് നടത്താൻ ഉദ്ദേശിച്ചതെങ്കിലും പാലക്കാട് യാക്കര ക്ഷേത്രത്തിൽ ഇവർ മാലയണിയുമ്പോൾ ചുറ്റും പത്ര ക്യാമറകൾ മിന്നി.

വളരെ ചെറുപ്പകാലത്തു തന്നെ മഞ്ജുവിന് അമ്മയെ നഷ്ടപ്പെടുന്നു, പിന്നീട് തന്റെ അനിയത്തിക്കും, അനുജനും ഒരു അമ്മ കൂടിയായി മാറുകയായിരുന്നു മഞ്ജു.വിവാഹം നടന്നതിന് പിന്നിൽ രസകരമായ ഒരു പ്രണയ കഥയുണ്ട്. അഞ്ചു വർഷത്തെ പ്രണയവും എതിർപ്പിനും ശേഷമാണ് ഇരുവരും ഒരുമിച്ചത്. ഞാൻ ടൈപ്പ്റൈറ്റിങ് പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകൻ വഴിയാണ് വിനു ചേട്ടനെ പരിചയപ്പെടുന്നത്. വിനു ചേട്ടൻ കുറച്ച് ഉയരം കുറഞ്ഞിട്ടാണ്. അതുകൊണ്ട് ഉയരം കുറവുള്ള പെണ്ണുണ്ടെങ്കിൽ വിവാഹം ആലോചിക്കാൻ അദ്ദേഹം അധ്യാപകനായ ആ സുഹൃത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് എന്റെ നമ്പർ കൊടുക്കുന്നതും ഞങ്ങൾ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. എന്നാൽ ചേട്ടനും കുടുംബവും ഞാൻ ഇത്ര ഉയരം കുറഞ്ഞ ആളാകുമെന്ന് കരുതിയില്ല. ഇക്കാര്യം മനസ്സിലാക്കിയതോടെ വിവാഹം നടക്കില്ലെന്നു വീട്ടുകാർ തീർത്തു പറഞ്ഞു. ഇത് എന്നെ അറിയിക്കാൻ ചേട്ടൻ നേരിട്ടു വന്നു.

അങ്ങനെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. വീട്ടുകാർക്ക് താൽപര്യമില്ലെന്നും നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം എന്നും എന്നോടു പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ ചേട്ടന്റെ മെസേജ് വന്നു. എനിക്ക് നിന്നെ ഇഷ്ടമാണ്. എന്റെ കാര്യം അപ്പോഴൊക്കെ വിനുവേട്ടൻ വീട്ടിൽ പറയുന്നുണ്ടായിരുന്നു. ‘തീരെ പൊക്കം കുറവായതിനാൽ വ യ്യാതെ കിടന്നാലും ഒരു സഹായമാകാൻ എനിക്ക് പറ്റില്ല’ എന്നതായിരുന്നു അവരുടെ പേടി.‘വിനുവേട്ടന്റെ വീട്ടിൽ ഇഷ്ടമല്ലെങ്കിൽ ഇതു വേണ്ട’ എ ന്നു തന്നെ ഞാൻ പറഞ്ഞു. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വിനുവേട്ടന്റെ കുടുംബം. ഏതായാലും പിന്നീട് എനിക്കു വന്ന വിവാഹാലോചനകളെല്ലാം ഞാൻ ഒഴിവാക്കി വിട്ടു എനിക്ക് വിനുവേട്ടനെ വിവാഹം കഴിച്ചാൽ മതിയായിരുന്നു.’’.അവസാനം എല്ലാ എതിർപ്പുകളെയും അവഗണിച്ച് അവർ രണ്ടുപേരും ഒരുമിച്ചു.

Scroll to Top