ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചി നീറിപുകയുന്നു, ഒപ്പം നമ്മുടെ മനസും : മഞ്ജു വാര്യർ.

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഈ വിഷയത്തെ കുറിച്ച് മഞ്ജു വാര്യരുടെ പ്രതികരണം ആണ്.ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചി നീറിപുകയുന്നു,കൂടാതെ തീ അണക്കാൻ ശ്രമിക്കുന്ന അഗ്നിശമ സേനയ്ക്കും ബിഗ് സല്യൂട്ട് നൽകണമെന്നും താരം പറയുന്നു. മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്,

ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട്‌ ആയി മടങ്ങി വരും.ഫേസ്ബുക്കിൽ താരം പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

facebook post

Scroll to Top