സഹോദരിമാരെ പോലെ ; മഞ്ജു പിള്ളയുടെയും മകളുടെയും ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !!

സത്യവും മിഥ്യയും എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് എത്തിയ താരമാണ് മഞ്ജു പിള്ള.ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്. കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.അതുകൂടാതെ ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്.

അതിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോൾ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ ജഡ്ജ് ആയിട്ടും എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.തന്റെ വിശേഷങ്ങൾ എല്ലാം തന്ന താരം പങ്കുവെക്കറുണ്ട്.ഇപ്പോഴിതാ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.മകള്‍ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.’ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്ന് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.രണ്ട് പേരും ഒരു പോലെയുള്ള പ്രിന്റഡ് ഫ്രോക്ക് ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

മുമ്പും മകൾക്കൊപ്പം ട്വിന്നിങ് ചെയ്ത് മഞ്ജു പിള്ള എത്തിയിട്ടുണ്ട്.സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.സോ ക്യൂട്ട്, ബ്യൂട്ടിഫുള്‍, പ്രിറ്റി ലേഡീസ് , സഹോദരിമാരെ പോലെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് കമന്റ് എഴുതുന്നവരുണ്ട്. ഇതിൽ ആരാണ് അമ്മയെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

Scroll to Top