നിന്നൊടൊപ്പമുള്ളത് പുതിയ ഒരു ലോകമാണ് ; ദുൽഖറിന്റെ ബേബിഡോളിന് അഞ്ചാം പിറന്നാൾ !!

2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി നേടി, കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദുൽഖർ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരവധി ഫോള്ലോവെർസ് ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. കഴിഞ്ഞ ദിവസം താരം പെരുന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തത്. ഭാര്യ അമാൽ സൂഫിയ്ക്കും മകൾ മറിയത്തിനും ഒപ്പമുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

എല്ലാവർക്കും ഈദ് ആശംസകൾ’ എന്ന കുറിപ്പിനൊപ്പം ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടൻതന്നെ തുടങ്ങിയ ഹാഷ് ടാഗുകളും ദുൽഖര്‍ ചേർത്തിട്ടുണ്ട്.ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസകൾ പങ്കുവെച്ച പോസ്റ്റിന് പിന്നാലെ താരം പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മകള്‍ മറിയത്തിന്‍റെ പിറന്നാളാശംസകൾ നേർന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരിക്കുന്നത്. 2017 മെയ് 5നായിരുന്നു മറിയം അമീറയുടെ ജനനം. ഈ വര്‍ഷം മറിയത്തിന് 5 വയസ്സ് തികഞ്ഞു. മറിയത്തിന് പിറന്നാളാശംസിച്ച് നസ്രിയ പങ്കുവച്ച കുറിപ്പും ഇതിനോടകം വൈറലായി.കുഞ്ഞു മറിയവും അമാലുമായുള്ള ചിത്രങ്ങളോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും ദുൽഖർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

‘എന്റെ ബേബിഡോളിന് 5/5/5 ജന്മദിനം! നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു. അത് ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ.. നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്‌സി മിസ്‌ചീഫ്, പൂമ്പാറ്റ ചിറകുകൾ ഇവയെല്ലാം കൊണ്ട് നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്നു. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാണ്. നിനക്കൊപ്പം സ്നോമാനെ നിര്‍മ്മിക്കണം. ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നീ ഞങ്ങളുടെ വീട് ഒരു നെവര്‍ലന്‍റാക്കുന്നു. നിന്നൊടൊപ്പം പുതിയ ഒരു ലോകമാണ്’ എന്നിങ്ങനെയാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Scroll to Top