‘സംശയിക്കേണ്ട; ചാറ്റ് ചെയ്യുന്നത് മേയർ തന്നെ’; സെൽഫി അയച്ച് ഉറപ്പ് നൽകി ആര്യ !!

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റാണ് . വാട്സ്‍ആപ്പിൽ പരാതി അറിയിച്ച ആളിന് അപ്പോൾ തന്നെ മറുപടി നൽകി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പരാതിക്കാരന് ഒരു സംശയം. തന്നോട് ചാറ്റ് ചെയ്യുന്നത് മേയർ തന്നെയാണോ അതോ സ്റ്റാഫാണോ എന്ന്. വോയിസ് മെസേജ് കേട്ടിട്ട് മേയറാണെന്ന് തോന്നുന്നുണ്ടെന്നും പരാതിക്കാരൻ പറയുന്നു.ചാറ്റിന്റെ സ്ക്രീൻഷോട്ട് ആര്യ രാജേന്ദ്രൻ തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.കുറിപ്പിന്റെ പൂർണരൂപം :

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് ……നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട് ……ഇന്ന് വൈകുന്നേരം വാട്സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് .മേലാം കോട് വാർഡിൽ നിന്ന് വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം …. അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട് ….. നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം ….#നഗരസഭ_ജനങ്ങളിലേക്ക്

Scroll to Top