സെറ്റ് സാരിയിൽ സുന്ദരിയായി സംയുക്ത വർമ്മ ; ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ !!

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിലേക്ക് വന്നിട്ടില്ല. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. യോഗ ചെയ്യുന്നതും ഡാൻസ് ചെയുന്നതുമെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.മെഡിറ്റേഷനും യോഗയ്ക്കും വേണ്ടിയുള്ള ട്രെയിനിങ് സെന്ററിൽ നിന്നുള്ള ഉള്ള സർട്ടിഫിക്കറ്റ് നേടിയിരുന്നു സംയുക്തവർമ .ഒക്ടോബർ 30 ന് മൈസൂര്‍ നടന്ന ടീച്ചേഴ്സ് ട്രെയിനിങ്ങിൽ, അതിൽ പങ്കെടുത്ത് ട്രെയിനിങ് പാസായതിന്റെ സർട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ.സാൻഷി ഹാൻഡ്‌ ലുമാണ് സെറ്റ് മുണ്ട് ഡിസൈൻ ചെയ്തത്. എന്റെ സെറ്റ് സാരി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.തനി നാടൻ ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമറ്റും ലൈക്കുമാണ് ലഭിക്കുന്നത്.

Scroll to Top