‘ഒരുപാട് നാളുകൾക്കുശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ’; ആരാധകരുടെ മനംകവർന്ന് സംവൃത സുനിൽ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്.

സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളുമായി എത്താറുണ്ട് താരം.ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ.സുഹൃത്തുക്കൾ ആയ ഇന്ദ്രജിത്തിനെയും പൂർണിമയെയും കണ്ട സന്തോഷം താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .പേസ്റ്റൽ പിങ്ക് നിറത്തിലുള്ള അനാർക്കലി ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒരുപാട് നാളുകൾക്കുശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്. ടി ആൻഡ് എം സിഗ്നേച്ചറിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് സൽവാർ ആണ് ധരിച്ചിരിക്കുന്നത്.ബീഡ്സ്, സ്റ്റോൺസ്, സറി എന്നിവ മനോഹരമായി ഇഴചേരുന്നതാണ് ഈ അനാർക്കലി.ഒരുപാട് നാളുകൾക്ക് ശേഷമുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ.

Scroll to Top