മീനൂട്ടി എന്റെ ബേബി സിസ്റ്റർ ആണ്, അവളെ ഹോസ്റ്റലിൽ നിന്നു ചാടിച്ച് കറങ്ങാൻ പോകും : മാളവിക ജയറാം.

ജയറാം പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികയും സോഷ്യല്‍ മീഡിയയിൽ സജീവമായ താരമാണ്. മാളവികയുടെ മോഡലിംഗ് ചിത്രങ്ങളെല്ലാം അടുത്തിടെ തരംഗമായി മാറിയിരുന്നു. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു. കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് പാർവതി ഒരു മീഡിയയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ആണ്.വീട്ടിൽ അപ്പാവും ഞാനും തമ്മിൽ ഡിഫറെൻസ് ഇല്ല. ഞങ്ങൾ സ്വഭാവം വെച്ച് ഒരുപോലെയാണ്.

ഞാൻ കോവിഡ് ഒക്കെ കഴിഞ്ഞ് യു കെയിൽ പോയിരുന്നു. അത് കഴിഞ്ഞ് വന്നപ്പോൾ അമ്മ ചോർ തിന്നുന്നത് കണ്ടപ്പോൾ പോയി ഇരുന്ന് കഴിച്ചതാണ്. വീഡിയോ പോസ്റ്റ്‌ ചെയ്തത്തോടെ അത് വൈറൽ ആയി മാറി. ഞാൻ അച്ഛന്റെ ഡെവിൾ ബേബി ആണ്. തടി കൂടുതൽ ആയതിൽ കംഫർട് ഇല്ലാത്ത പോലെ ഫീൽ ചെയ്യും.അതുകൊണ്ടാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ചാൻസ് വന്നിട്ടും ചെയ്യാതെ ഇരുന്നത്.മീനൂട്ടി എന്റെ ബേബി സിസ്റ്റർ ആണ്. പണ്ടു മുതലേ മീനൂട്ടിയെ അറിയാം, വീട്ടിൽ വന്നിട്ടുണ്ട്. മീനൂട്ടി ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് ഇപ്പോൾ. അവൾ ചെന്നൈയിൽ എത്തിയതിനു ശേഷം ഞാൻ ഡ്രൈവ് ചെയ്ത് ചെന്ന് അവളെ ഹോസ്റ്റലിൽ നിന്നും ചാടിക്കും, ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും.

അങ്ങനെ ഞങ്ങളുടെ കുറേ ഫൺ കഥകളുണ്ട്.ഉണ്ണി മുകുന്ദൻ മലയാളത്തിന്റെ സൂപ്പർമാനാണ്.എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാള്‍.ഞാനും സൂപ്പർ ആണ്. ബട്ട്‌ സൂപ്പർ വുമൺ അല്ല.പ്രണവ് എനിക്ക് അപ്പുവാണ്. അവരിവിടെ ചെന്നൈയിൽ താമസിക്കുമ്പോൾ ഉള്ള പരിചയമാണ്.അപ്പുവിന് ഫിൽറ്റർ ഇല്ല. എങ്ങനെയാണോ പുറത്ത് അതുപോലെ തന്നെയാണ് സ്ക്രീനിലും.കല്യാണി എന്റെ മച്ചാനാണ്, എന്റെ ചെന്നൈ ബഡിയാണ്. ഞങ്ങളെല്ലാം ചെന്നൈ കിഡ്സാണ്. ഫഹദ് ഫാസിൽ ഒരു അടിപൊളി ആണ്. കൂടെ അഭിനയിക്കാൻ എല്ലാവരും ആഗ്രഹിക്കുന്ന ഒരാളാണ്.ഫൺ ആളാണ്.നമ്മളെയൊക്കെ കളിയാക്കുന്ന ടൈപ്പാണ്. ഇന്റർവ്യൂവിൽ ഒക്കെ ഭയങ്കര സൈലന്റ് ആണ്. എന്നാൽ നേരിട്ട് അങ്ങനെയല്ല.ദുൽഖറിനൊപ്പം ഒരു പ്രണയചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

Scroll to Top