കൺസഷൻ ചോദിച്ചെത്തിയ അച്ഛനും മകളും, മകളുടെ മുന്നിലിട്ട് അച്ഛനെ മ ർദിച്ച് കെഎസ്ആർടിസി ജീവനക്കാർ.

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ക്രൂ രമായ സംഭവം ആണ് ഇപ്പോൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ ഡിപ്പോയിലേക്ക് എത്തിയ മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ് ആർ ടിസി ജീവനക്കാർ മ ർദിച്ചു.ഇന്നലെയാണ് പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനും മകളും ഡിപ്പോയിലേക്ക് എത്തിയത്.പ്രേമന്റെ മകൾ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. മകൾക്കൊപ്പം സുഹൃത്തും കൂടെയുണ്ടായിരുന്നു.അടി സംഭവങ്ങൾക്ക് വഴി വെച്ചത് ഇങ്ങനെയാണ്,കൺശഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ ആവശ്യപ്പെട്ടു.

എന്നാൽ കോഴ്സ് സർട്ടിഫിക്കറ്റ് നേരത്തെ നൽകിയതാണെന്ന് പ്രേമൻ പറഞ്ഞു.ഇതിന് മറുപടിയായി അവിടെ ഇരുന്ന ജീവനക്കാരൻ പറഞ്ഞു,കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ല എന്ന്. അതോടെ പ്രേമൻ പറഞ്ഞ ഈ വാക്കുകൾ ആണ് പ്രകോപിതർ ആക്കിയത്.ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നത്,കെഎസ്ആർടിസി ഇങ്ങനെയാകാൻ കാരണം ഇത്തരം പ്രവൃത്തികൾ ആണെന്നും ആണ് പ്രേമൻ പറഞ്ഞത് .അതോടെ അവിടെ നിന്ന ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മ ർദിക്കുകയായിരുന്നു.പരുക്കുകളോടെ പ്രേമൻ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.ഇതിനൊക്കെ എന്ത്‌ മറുപടി നൽകണം എന്നുള്ള ചോദ്യവുമായി എത്തുകയാണ് സമൂഹം.

Scroll to Top