മകൾ സുനൈനയുടെ പതിനൊന്നാം പിറന്നാൾ ആഘോഷിച്ച് ബഷീർ ബഷിയും കുടുംബവും, ആശംസകളുമായി ആരാധകർ.

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വി മർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി.

കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി.ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരങ്ങൾ പങ്കുവെച്ച വിഡിയോയും ഫോട്ടോയും ആണ്.

മകൾ സുനൈനയുടെ പതിനൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബം. കേക്ക് മുറിക്കുന്നതും സമ്മാനം നൽകുന്നതുമെല്ലാം വീഡിയോയിൽ കാണാം. സമ്മാനമായി സ്വർണ മാല, ചെയിൻ, കുലുസ്, മോതിരം ഒക്കെയാണ് നൽകിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. കൂടാതെ എന്നും ഈ കുടുംബം ഇങ്ങനെ സന്തോഷമായി കഴിയട്ടെ എന്നും പറയുന്നു.

Scroll to Top