ബ്ലാക്ക് സാരിയിൽ കണ്ണഞ്ചിപ്പിക്കും ആറ്റിട്യൂഡിൽ മീര നന്ദൻ.

മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചുഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മോഡേൺ ലൂക്കിലുള്ള ചിത്രങ്ങളാണ് കൂടുതലുംഅതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

എന്നാൽ താരത്തിന് നേരെ കടുത്ത വിമർശനങ്ങളും വരാറുണ്ട്.അതിന്റെ കാരണം വസ്ത്രം തന്നെയാണ്.എന്നാൽ അതൊന്നും തന്നെ മീര കാര്യമാക്കാറില്ല.അവർക്കൊക്കെ ചുട്ട മറുപടിയും നൽകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.

കറുപ്പ് സാരിയിൽ അതീവ സുന്ദരി ആയാണ് ഉള്ളത്.ജിക്സണ്‍ ആണ് ഫോട്ടോഗ്രാഫർ. ഉണ്ണിയാണ് മീരയെ മേക്കപ്പ് ചെയ്തത്. സ്റ്റൈലിങ് നടത്തിയിരിക്കുന്നത് നടി ശ്രിന്ദ. ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോയും മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചുരുങ്ങിയ സമയം കൊണ്ട് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top