കുട്ടികൾക്കൊപ്പം ഫിൻലാൻഡിലെ മഞ്ഞിൽ കളിച്ച് ടോവിനോ തോമസ്.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മിന്നൽ മുരളി.ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ടൊവിനോ തോമസ് നായകനായി എത്തി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പൊഴിതാ വൈറൽ ആകുന്നത് ടോവിനോ പങ്കുവെച്ച വീഡിയോ ആണ്.ഫിൻലാൻഡിൽ കുട്ടികൾക്കൊപ്പം ടൊവിനോ മഞ്ഞിൽ കളിക്കുന്ന വിഡിയോയിൽ.കുട്ടികൾ മരത്തിനു താഴെ നിൽക്കുമ്പോൾ അതു ചെറുതായി അനക്കി തലയിൽ മഞ്ഞ് വീഴ്ത്തുകയാണ് ടൊവിനോ.

നിങ്ങളുടെ നിഷ്കളങ്കയെ ഇല്ലാതാക്കുന്നതിനെയാണ് പക്വത എന്നു പറയുന്നത്’ എന്നാണ് വിഡിയോയ്ക്കൊപ്പം ടോവിനോ എഴുതിയത്.ടോവിനോയുടെ ഭാര്യ, മക്കള്‍, അച്ഛനമ്മമാർ, സഹോദരന്‍ സഹോദരി, അവരുടെ കുടുംബങ്ങളൊക്കെ ഫിൻലാൻഡ് യാത്രയിൽ ടൊവീനോയ്ക്കൊപ്പമുണ്ട്.അവിടെ നിന്നുള്ള വിശേഷങ്ങൾ എല്ലാം തന്നെ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്കും വീഡിയോയ്ക്കും ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top