ഒഴുക്കിനൊപ്പം തിളങ്ങുക; പച്ച ഗൗണിൽ ഗ്ലാമറസ് ലുക്കിൽ മീര ജാസ്‌മിൻ !! ഫോട്ടോസ്

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.

ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ.യുഎയിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.സിനിമയിലേക്കുള്ള തിരിച്ചു വരവ് സമയതാണ് ഗോൾഡൻ വിസ ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസുകൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ മനോഹരിയായാണ് താരം ചിത്രങ്ങളിൽ.അല്പം ഗ്ലാമറസ് ചിത്രങ്ങൾ ആണ് ഇവ. ഒഴുക്കിനൊപ്പം തിളങ്ങുക എന്നാണ് തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രങ്ങൾ നേടുന്നത്.

Scroll to Top