മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും അനുകരിച്ച് നില മോൾ ;വൈറൽ വിഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്.കുഞ്ഞിലേ തന്നെ സോഷ്യൽ മീഡിയ മുഖമായി മാറിയ നിലമോൾ ഇൻസ്റാഗ്രാമിലും മറ്റും വൈറൽ താരമാണ്. ഇപ്പോൾ മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി, ഇവരെ അനുകരിക്കുന്ന നിലയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പേളി നിലയോട് ഓരോ താരങ്ങളുടെയും പേര് പറയുമ്പോൾ ഓരോരു ത്തരുടെയും ആക്ഷനുകൾ അനുകരി ക്കുകയാണ് നില.

മോഹൻലാൽ എന്ന് പറയുമ്പോൾ തല ചെരിക്കുകയും മമ്മൂട്ടി എന്നു പറയുമ്പോൾ കൈപ്പത്തി മുന്നോട്ട് നീട്ടുകയും സുരേഷ് ഗോപി എന്നുപറയുമ്പോൾ ചൂണ്ടുവിരൽ ചൂണ്ടുന്നത്, വീഡിയോ യിൽ കാണാം. സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് ആയ ഷിറ്റ് എന്ന ആക്ഷൻ പറഞ്ഞു കൊടുക്കുമ്പോൾ ഒരു കുസൃതിച്ചിരി യോടെ വളരെ മനോഹരമായി ചിരിക്കുകയാണ് നില കുട്ടി.പേളി തന്നെയാണ് ഈ വീഡിയോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്.’ ഞങ്ങളുടെ രാവിലത്തെ എന്റർ ടൈൻമെന്റ് ‘ എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll to Top