‘എന്നും എന്റേത്’; ചീരുവിന്റെയും മകന്റെയും പേര് ടാറ്റൂ ചെയ്ത് മേഘ്ന രാജ് !!

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഒരു ഇഷ്‌ടനായികയുടെ ദുഃഖത്തിനൊപ്പം ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകളില്ലാതെ പലരും വിതുമ്പിയെങ്കിൽ അത് മേഘ്ന രാജിനൊപ്പമായിരിക്കും.

2010ൽ വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടെയാണ് മേഘ്‌ന രാജ് മലയാള സിനിമയിൽ അഭിനയം തുടങ്ങിയത് അതിന് ശേഷം ഇരുപതോളം മലയാള ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്.കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റയാൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. ഇപ്പോഴിതാ, ചിരുവിന്റെയും മകന്റെയും പേരുകൾ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് മേഘ്‌ന.’മൈ ഫോറെവർ’ എന്ന അടിക്കുറിപ്പോടെ മേഘ്‌ന തന്നെയാണ് ടാറ്റൂ ചെയ്ത ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്.ഇടതു അയ്യിലാണ്‌ ‘ചീരു’ എന്നും ‘രായൻ’ എന്നും മേഘ്ന ടാറ്റൂ ചെയ്തിരിക്കുന്നത്.നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

Scroll to Top