‘കടലിനക്കരെ പോണോരെ’ പാട്ട് പാടി കോളേജ് ഇളക്കി മറിച്ച് വിക്രം; വിഡിയോ !!

വിക്രം നായകനായ കോബ്ര ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.വൻ താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ആണ് കേരളത്തിൽ എത്തിയത്. കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.എയർപോർട്ടിൽ എത്തിയതും ആരാധകരുടെ ആർപ്പ് വിളികൾ ആയി.ഇപ്പോഴിതാ ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക് കൊച്ചി ക്യാംപസിൽ നടക്കുന്ന കോബ്ര പ്രമോഷൻ ഇവന്റിൽ വിക്രം പങ്കെടുത്ത വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്ന.

ത്നിരവധി പേരാണ് താരത്തെ കാണാനെത്തിയത്. നടി മിയയും വിക്രത്തിനൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു.കടലിനക്കരെ പോണോരെ എന്ന മലയാളം പാട്ടും വിക്രം പാടി.കൂടാതെ അദ്ദേഹത്തിന്റെ നിരവധി പാട്ടുകളും ആരാധകരുടെ അഭ്യർത്ഥനയിൽ വിക്രം പാടി.ഇഫാർ മീഡിയയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എസ്.എസ് ലളിത് കുമാറാണ് നിർമാണം.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയിക്കുന്ന ആദ്യചിത്രമാണ് കോബ്ര. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക.

എ.ആർ. റഹ്മാൻ സം​ഗീതം നൽകിയ ​ഗാനങ്ങൾ നേരത്തേ തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മാമുക്കോയ, മിയ ജോർജ് എന്നിവരും താരനിരയിലുണ്ട്. റോബോ ശങ്കർ, കെ.എസ്. രവികുമാർ, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ​ഗോവിന്ദരാജൻ എന്നിവരാണ് മറ്റഭിനേതാക്കൾ.

Scroll to Top