ദാദ,പപ്പാ ജൂനിയർ ചിരുവിന്റെ കുഞ്ഞു വാക്കുകൾ, ഇതൊക്ക ചിരു സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടാകുമെന്ന് ആരാധകർ.

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

മകന് പത്തുമാസം ആയ ശേഷമാണ് താരം മകന്റെ പേരിടൽ ചടങ്ങ് നടത്തിയത്, തന്റെ മകന്റെ പേരിടൽ ചങ്ങിനോട് അനുബന്ധിച്ചുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു, ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. സംസ്കൃതത്തിൽ രാജകുമാരൻ എന്നാണ് ഈ വാക്കിന് അർത്ഥം.ഇടയ്ക്ക് ഒരു റിയാലിറ്റി ഷോയിൽ വാലൻടൈൻ ദിനത്തോട് അനുബന്ധിച്ചുള്ള എപ്പിസോഡ് വൈറൽ ആയിരുന്നു.

ഏവരെയും വിഷമത്തിലാക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. ഭർത്താവ് ചിരുവിനെ കുറിച്ചുള്ള ഓർമകളും ശബ്ദവും. കണ്ട് നിന്നവരെ ഏറെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു.ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്നത് മകൻ റയാൻ ചെറുതായി സംസാരിക്കുന്നതാണ്.പപ്പാ, ദാദാ എന്ന് മേഘ്‌ന പറയുമ്പോള്‍ അതുകേട്ട് കുഞ്ഞു റയാനും പറയുന്നതാണ് വിഡിയോയില്‍.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. ഇതൊക്ക ചിരു സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടാകും എന്നാണ് കമ്മെന്റുകൾ

video

Scroll to Top