നിത്യാമേനോനെ ഇഷ്ടമായിരുന്നു, ആലോചനയുമായി വീട്ടിൽ ചെന്നപ്പോൾ നിത്യയും വീട്ടുകാരും പറഞ്ഞത് ഇങ്ങനെ, സന്തോഷ്‌ വർക്കി

ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം ‘ലാലേട്ടൻ ആറാടുകയാണ്’… എന്ന ഡയലോഗാണ് ആരാധകർ ഏറ്റെടുത്തത്.സോഷ്യൽ മീഡിയയിൽ വൈറലായതാണ് ഇ ഡയലോഗ്. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും അത് അദ്ദേഹം പറഞ്ഞ രീതിയും ആണ് അതിനു കാരണമായത്. ട്രോൾ വിഡിയോ ലക്ഷവും പത്തു ലക്ഷവും കടന്നപ്പോൾ ഇതാരാണെന്നറിയാനായിരുന്നു മലയാളികൾക്ക് ആകാംക്ഷ. സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.എൻജിനീയർ ആയ ഇദ്ദേഹം ഐഐട്ടിയിൽ വരെ പി എച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആയാണ്. ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയ തലത്തിലുള്ള പരീക്ഷകളും ജയിച്ച ഇദ്ദേഹം ഇപ്പോൾ എറണാകുളത്തു പി എച് ഡി ചെയ്യുകയാണ്. തന്റെ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ വേണ്ടിയാണു അദ്ദേഹം ഐഐടി സ്വപ്നം വേണ്ട എന്ന് വെച്ചത്.

രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം അതിൽ ഒരെണ്ണം രചിച്ചത് മോഹൻലാലിനെ കുറിച്ചാണ്. ചെറുപ്പം മുതൽ തന്നെ മോഹൻലാൽ എന്ന നടന്റെ ആരാധകൻ ആയ ഇദ്ദേഹം പറയുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി രാഷ്ട്രീയത്തിന്റെ പേരിലും അല്ലാതേയും മോഹൻലാൽ എന്ന നടന്റെ ചിത്രങ്ങൾക്കെതിരെ വലിയ തോതിൽ സൈബർ ആ ക്രമണം നടക്കുന്നുണ്ട് എന്നാണ്. തനിക്കു എതിരെ ഇപ്പോൾ ഉണ്ടാകുന്ന ട്രോളുകളെ തമാശ ആയി മാത്രമേ കാണുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു.ആറാട്ട് ‘കഴിഞ്ഞുള്ള’ എന്റെ അഭിപ്രായം നിഷ്കളങ്കമായി പറഞ്ഞതാണ്. അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമല്ല സിനിമയ്ക്കു പോയത്. മോഹൻലാലിന്റെ രാഷ്ട്രീയനിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില ക്യാംപെയ്നുകൾ നടക്കുന്നുണ്ട്.’‘ട്രോളുകൾ എല്ലാം കണ്ടു. തമാശ രീതിയിൽ മാത്രമാണ് എടുത്തിട്ടുള്ളത്.

വളരെ ക്രിയേറ്റീവ് ആയ കാര്യമല്ലേ. മിക്കതും കണ്ടു. വളരെ നന്നായിട്ടുണ്ട്.സന്തോഷ് വർക്കി പറയുന്നു.അതുപോലെ തന്നെ നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമായിരുന്നു എന്നും.ഒരുകാലത്ത് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിത്യാമേനോന് ആയിരുന്നു എന്നും.നിത്യ മേനോന്റെ എല്ലാ സിനിമകളും 10 തവണയെങ്കിലും താൻ കാണുമായിരുന്നു എന്നും സന്തോഷ് പറയുന്നു. ഒരുപക്ഷേ മോഹൻലാലിനെ ക്കാൾ ഇഷ്ടമായിരുന്നു തനിക്ക് നിത്യാമേനോനെ.കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ട് ആയിട്ടോ ഫാൻ ആയിട്ടോ ഒരു ഫോൺ കോൺടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താൻ നേരിട്ട് പറഞ്ഞു.

നിത്യ മേനോന്റെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു. അതൊന്നും പറ്റില്ല എന്നായിരുന്നു അവർ നൽകിയ മറുപടി. നിത്യ മേനോടും ഈ കാര്യം നേരിട്ട് സംസാരിച്ച് പറഞ്ഞിട്ടുണ്ട്.കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് നിത്യാമേനോനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു.പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു, നിങ്ങൾ വെറുതെ സമയം കളയണ്ട എന്നാണ് നിത്യ നൽകിയ മറുപടി.അന്ന് നിരാശ തോന്നിയിരുന്നു പക്ഷേ ഇപ്പോൾ നിത്യാമേനോനെ ഇഷ്ടമാണ്. എന്നാൽ അതിനേക്കാൾ ഇഷ്ടമാണ് മോഹൻലാലിനെ.

Scroll to Top