‘യു.സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്നു തുടങ്ങിയതാണ് ; നടൻ മിഥുൻ എം ദാസ് വിവാഹിതനായി !!

കരിക്കിന്‍റെ ‘ഡിജെ’ എന്ന സൂപ്പർ എപ്പിസോഡിൽ സുജിത്ത് എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടൻ മിഥുൻ എം ദാസ് വിവാഹിതനായി.. ജിൻസി ആണ് വധു.ചാനൽ അവതാരകനായും ആർജെയായും നടനായുമൊക്കെ ശ്രദ്ധേയനായ നടനാണ് മിഥുൻ എം ദാസ്. വിവാഹത്തെ കുറിച്ച് മിഥുൻ തന്നെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ‘യു.സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്നു തുടങ്ങിയതാണ്..

കാലങ്ങളേറെ നടന്നു നടന്നു ഞങ്ങൾ ഇനി ഒരു കൂടുകൂട്ടുന്നു…The date : January 15 (മകരം ഒന്ന്) 2022’.– സേവ് ദ ഡേറ്റ് പിക് പങ്കുവച്ച് മിഥുന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ എന്ന സിനിമയാണ് മിഥുൻ അവസാനമായി അഭിനയിച്ചത്. സ്ട്രീറ്റ് ലൈറ്റ്സ്, പാപ്പാസ് എന്നീ സിനിമകളിലും മിഥുൻ മുൻപ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ മറ്റു ചില വെബ് സീരീസുകളിലും ഹ്രസ്വ ചിത്രങ്ങളിലുമൊക്കെ കഴിവ് പ്രകടിപ്പിച്ചിട്ടുമുണ്ട്.

”ഒടുവിൽ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി, സ്നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ദിവസം വന്നപ്പോൾ അത് എന്‍റെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാർഷിക ദിനം ആയത് തികച്ചും യാദൃശ്ചികം മാത്രമാണ് ‘, എന്നാണ് മിഥുൻ ഫേസ്ബുക്കിൽ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. എൻ്റെ കോമഡിയിലാ ഇവൾ വീണത്, പക്ഷേ എല്ലാം മറന്നുള്ള ഈ ചിരിയിലാ ഞാൻ വീണത് എന്നതാ സത്യം’ എന്നൊരു കുറിപ്പും പ്രതിശ്രുത വധുവിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് മിഥുൻ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

Scroll to Top