4000 രൂപയ്‍ക്ക് വാങ്ങിയ പഴകിയ കസേര യുവാവ് വിറ്റത് 82 ലക്ഷത്തിന്, ഇതെന്ത് സംഭവമെന്ന് ജനങ്ങൾ.

ലോസ് ഏഞ്ചലസിൽ താമസിക്കുന്ന ജസ്റ്റിൻ മില്ലർ എന്ന വ്യക്തിയാണ് തനിക്ക് ലഭിച്ച ഈ നേട്ടത്തെ കുറിച്ച് പറയുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന മാർക്കറ്റ് പ്ലേസ് എന്ന വെബ്സൈറ്റ് വഴി സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്. അതിൽ പുരാതന സാധനങ്ങളോട് ഇദ്ദേഹത്തിന് താല്പര്യം ആണ്. അങ്ങനെ കണ്ടതാണ് ഈ കസേര.ഈ കസേര കണ്ടപ്പോൾ തന്നെ അതിന് എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിരുന്നു.4000 രൂപയ്ക്ക് വാങ്ങിയ ഈ കസേര 82 ലക്ഷത്തിന് ആണ് ഇദ്ദേഹം വിറ്റത്.അതിനാൽ തന്നെ ആ പഴകിയ കസേര കണ്ടപ്പോൾ തന്നെ അതിന് എന്തോ പ്രത്യേകത ഉള്ളതായി മില്ലറിന് തോന്നി. ​

ഗൂ​ഗിളിൽ തിരഞ്ഞപ്പോൾ അതുപോലെ ഉള്ള കുറച്ചധികം പഴക്കമുള്ള ഒരു കസേരയ്ക്ക് ഒരുകോടിയിലധികം രൂപയാണ് വില എന്ന് കണ്ടു. അതോടെ ഈ കസേര തനിക്ക് കുറച്ച് അധികം ആയിരങ്ങൾ നേടിത്തരും എന്നാണ് മില്ലർ പ്രതീക്ഷിച്ചത്. എന്നാൽ, മില്ലർ പോലും പ്രതീക്ഷിക്കാത്ത തുകയാണ് കസേരയ്‍ക്ക് കിട്ടിയത്. കസേരയ്‍ക്ക് പ്രത്യേകതയുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ തന്നെ 2.5 ലക്ഷം രൂപ നൽകി മില്ലർ അത് നന്നാക്കിച്ചു. പിന്നീട്, സോതെബിയുടെ അടുത്തെത്തിച്ച് ലേലത്തിന് വച്ചു.

സോതെബി പോലും കരുതിയിരുന്നത് 25 -40 ലക്ഷം വരെ കസേരയ്ക്ക് കിട്ടും എന്നായിരുന്നു.ഇതെക്കുറിച്ച് മില്ലർ പ്രതികരിച്ചത് ഇങ്ങനെ,കസേര ഇത്രയധികം രൂപയ്‍ക്ക് വിൽക്കാൻ സാധിക്കും എന്നത് മില്ലർ സ്വപ്നം പോലും കണ്ടിരുന്നില്ല. ‘ആന്റിക്ക് റോഡ്‍ഷോ’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് പോലും മിസ്സാക്കാതെ ഞാൻ കാണാറുണ്ട് .പുരാവസ്തുക്കൾ തിരിച്ചറിയുന്ന കാര്യത്തിൽ താൻ ഒരു വിദ​ഗ്ദ്ധനൊന്നും അല്ല. എന്നാൽ, തന്റെ കണ്ണുകൾ മികച്ചതാണ്. അതിനാൽ ചില കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കും.

Scroll to Top