എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എനിക്ക് ബിഗ്‌ബോസിൽ നിന്നും ഇറങ്ങണമെന്നുണ്ട് : അനിയൻ മിഥുൻ.

ബിഗ്ബോസ് വീട്ടിലെ വീക്കിലി ടാസ്കിൽ കഥ പറയുന്ന അനിയൻ മിഥുന്റെ വാക്കുകൾ ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവരുമായി കറങ്ങാൻ പോയിരുന്നുവെന്നും അവള്‍ വെ ടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു.

താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്ന ഭാവത്തിൽ നിന്നു. നിരവധി പേരാണ് മിഥുന്റെ ഈ പ്രതികരണത്തോട് അനിഷ്ടം കാട്ടി വന്നത്. എന്നാൽ ഞായർ എപ്പിസോഡിൽ ഇദ്ദേഹം തനിക്ക് പറ്റിയത് തെറ്റ് ആണെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്ന പ്രസ്താവനയും മുന്നോട്ട് വെച്ചു.മോഹൻലാൽ എത്തിയപ്പോൾ അനിയൻ മിഥുൻ പറഞ്ഞത് ഇങ്ങനെ,മുന്നോട്ടുപോണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം കാര്യങ്ങൾ മാറി. ബിഗ് ബോസ് സമ്മതിക്കുകയാണെങ്കില്‍ എനിക്ക് പോകണം എന്നാണ് ആഗ്രഹം. മത്സരത്തിന്റെ ഗുഡ് വൈബ് നഷ്ടപ്പെട്ടു.കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തില്‍ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി.

ലാലേട്ടനോടായാലും ബിഗ് ബോസിനോടായാലും  പ്രേക്ഷകരോടായാലും  എന്നെ ഇഷ്‍ടപ്പെടുന്ന ആള്‍ക്കാരോടും, ഇന്ത്യൻ ആര്‍മി എന്ന് പറയുന്ന ആ വലിയ ഫോഴ്‍സിനോടും. എനിക്ക് ഈ വേദിയില്‍ വച്ച് തന്നെ സോറി പറയണമെന്ന് തോന്നി.  എന്റെ കഥയില്‍ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയില്‍  ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാൻ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട്  ഇവിടെ നിന്ന് ഇറങ്ങണം എന്നു തോന്നുന്നു. ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്.

എന്നാൽ ഇതെകുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാനോ അല്ലെങ്കിൽ താൻ പറഞ്ഞ കാര്യത്തിലെ തെറ്റുകൾ പറയാനോ ഇദ്ദേഹം കൂട്ടാക്കിയില്ല. ഇത് എന്താണ് ഇങ്ങനെ എന്ന് ബിഗ്ബോസ് പ്രേക്ഷകരുടെ മനസിൽ ഉന്നയിക്കുന്ന ചോദ്യമാണ്.എന്നാൽ അനിയൻ മിഥുനെ കുറിച്ച് പ്രതികരിക്കുകയാണ് മേജർ രവി.മേജർ രവിയുടെ വാക്കുകളിലേക്ക്,ബിഗ്‌ബോസിൽ നിന്ന് പുറത്തിറങ്ങാൻ അനിയൻ മിഥുൻ ബിഗ്‌ബോസിനോട് ഇന്ന് ഉച്ചയ്ക്ക് റിക്വസ്റ്റ് ചെയ്തു എന്നാണ് അവസാനം അറിഞ്ഞത്.മോഹൻലാൽ സാർ 4 ചോദ്യങ്ങൾ ചോദിച്ചു. അതിനും തന്റെ നിലപാടിൽ ഉറച്ച് നിന്നു. അദ്ദേഹത്തിന് ചോദ്യം ചെയ്യാൻ പരിമിതി ഉണ്ട്. അത് ചേമ്പറിന് അപ്പുറം ആണെങ്കിൽ മിഥുൻ താങ്ങില്ല.അവന്‍ ഫേക്കാണ്. മാനസിക പ്രശ്‌നവുമുണ്ട്.

പിന്നീട് ഞാന്‍ മറ്റൊരു കാര്യം അറിഞ്ഞത്. വുഷു അസോസിയേഷനിലെ ഡോക്ടര്‍ ആരിഫ് എനിക്ക് മെസേജ് അയിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇവന് വുഷുവുമായി യാതൊരു ബന്ധവുമില്ലെന്നാണ്. രണ്ട് കള്ളങ്ങളാണ്. ജനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഇതുപോലെ റീച്ചുള്ള വേദിയില്‍ കയറി ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത താര്യം ഭാവനയില്‍ കണ്ട് അത് മനസില്‍ കയറ്റി. മനസില്‍ പറഞ്ഞ് പറഞ്ഞ് ആ ഇന്‍ഫാക്ച്വുവേഷന്‍ മൂഡിലാണ് നില്‍ക്കുന്നത്.ആർമി ഇയ്യാൾക്ക് നോട്ടീസ് അയക്കും. പിന്നീട് അത് കേന്ദ്രത്തിനും അയക്കും. ഇയാളെ എൻഐഎ ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ മിഥുൻ താങ്ങില്ല. അതിനിടക്ക് മാപ്പ്‌ പറഞ്ഞാൽ രക്ഷപെട്ടേക്കാം.എങ്കിലും ചോദ്യം ചെയ്യൽ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ആകില്ല.

Scroll to Top