കർണാടകത്തിൽ നിന്നും നന്ദിനി കേരളത്തിലേക്ക്, വിട്ടുകൊടുക്കാതെ മിൽമ കർണാടകത്തിലേക്ക്.

കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് ശക്തമാവുകയാണ്. നന്ദിനി കേരളത്തിൽ ഔട്ലെറ്റുകൾ തുറക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് മിൽമ ഉയർത്തുന്നത്. ഇതേ അവസ്ഥയാണ് കർണാടകയിലും അവിടെ നന്ദിനിക്ക് എതിരാളി ഗുജറാത്തിൽ നിന്നുള്ള അമൂലാണ്. ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. കര്‍ണാടക സംസ്ഥാനത്തിന്റെ സ്വന്തം പാല്‍ ബ്രാന്‍ഡാണ് നന്ദിനി.. നമ്മുടെ മിൽമ്മ പോലെ..കര്‍ണാടക കോ ഓപ്പറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുത്പന്നങ്ങളുമാണ് നന്ദിനി

എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.തമിഴ്നാട്ടിലും ആന്ധ്രയിലും അടക്കം നാല് സ്റ്റേറ്റുകളിൽ അവർ പാൽ വിൽക്കുന്നുണ്ട്.ഇപ്പോൾ കേരളത്തിലേക്കും അവർ അവരുടെ ഉൽപ്പനത്തിന്റെ വിൽപ്പന വ്യാപിപ്പിച്ചു.നിലവിൽ 27 രൂപയാണ് മിൽമയുടെ പാലിന് കേരളത്തിൽ.നന്ദിനി കേരളത്തിൽ പാൽ വിൽക്കുന്നത് 20 രൂപയ്ക്കും.ഏഴ് രൂപയുടെ വ്യത്യാസം.എന്നാൽ നന്ദിനി പാൽ കേരളത്തിൽ വില്പന നടത്തുന്നതിനെ മിൽമ ശക്തമായി എതിർത്തിരുന്നു എന്നാൽ അതിന് ഫലം ഒന്നുമുണ്ടായില്ല. ഇപ്പോഴിതാ മിൽമ ഇതിനൊരു പരിഹാരമായി മിൽമ കർണാടകയിലേക്ക് പാൽ സംഭരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

മിൽമ 43 രൂപ കർഷകന് സംഭരണ വില നൽകുമ്പോൾ നന്ദിനി അവിടെ 35 രൂപ മാത്രമാണു നൽകുന്നത്. കേരളത്തിലെ വില കർണാടകത്തിൽ കൊടുത്താൽ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന് മിൽമ മേഖലാ ചെയർമാൻ എം.ടി.ജയൻ പറഞ്ഞുഎന്നാൽ നന്ദിനി കേരളത്തിൽ 6 മാസത്തിനകം 25 ഔട്ലെറ്റുകൾ തുറക്കും.പ്രതിദിന വില്പന ലഷ്യം 25000 ലിറ്റർ എന്നും, രണ്ട് വർഷം കൊണ്ട് എല്ലാ താലൂക്കിലും ഔട്ലെറ്റുകൾ ഉണ്ടാകുമെന്നു നന്ദിനിയുടെ ഉയർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Scroll to Top