ഫാഷൻ ഐക്കൺ, പൂർണിമയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഒരുപാട് താരദമ്പതിമാർ സിനിമയിൽ ഉണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. താരത്തിനെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.

വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ ശക്തമായ ഒരു മടങ്ങി വരവ് നടത്തിയിരുന്നു.മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്.

വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.അവധിദിനങ്ങളിൽ കുടുംബത്തോടൊപ്പം ട്രിപ്പ് പോകുകയും അവിടെ നിന്നുള്ള ഫോട്ടോസും എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പൂർണിമ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ ആണ്. പാന്റും ക്രോപ്പ് ടോപ്പും ജാക്കറ്റും ആണ് വേഷം.ഫുക്കെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെറുത്തിരിക്കുന്നത്. അവധി ദിനങ്ങളിൽ താരം അവിടെ പോയിരുന്നു.ഏതായാലും നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയത്.

Scroll to Top