ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്; മഞ്ജു വാര്യരുടെ ഫോട്ടോയ്ക്ക് കമന്റുമായി നവ്യ !!

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.

നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകർ പിന്നെ കണ്ടത്.സാമൂഹ്യമാധ്യമങ്ങളിലും മഞ്‍ജു വാര്യര്‍ സജീവമാണ്. താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.തന്റെ പുതിയ ബിഎംഡബ്ല്യു ബൈക്കിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത്.ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡൽ ബൈക്കാണ് താരം കുറച്ചു നാളുകൾക്ക് മുമ്പ് സ്വന്തമാക്കിയത്.21 ലക്ഷം രൂപയാണ് ആഡംബര ബൈക്കിന്റെ വില.

നടൻ അജിത്തുമൊത്തുള്ള താരത്തിന്റെ ലഡാക്ക് ബൈക്ക് യാത്ര നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.നടൻ അജിത് ആണ് പ്രചോദനമെന്നും താരം പുതിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.നടി നവ്യ നായർ മഞ്ജു വാര്യയരുടെ ഫോട്ടോ പങ്കുവെച്ച് കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.സമ്മതിച്ചു ചേച്ചി, ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നതെന്ന് നവ്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. മഞ്ജുവിനെ പോലെ കരിയറിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നവ്യ നായരും.

Scroll to Top