‘ഇവിടെ വരുമ്പോൾ ഒരു പ്രത്യേക ഊർജമാണ്, ചേട്ടൻ നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നും’; ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്ന് മോഹന !!

16 വർഷത്തോളം നീണ്ട ലോക സഞ്ചാരത്തിൽ 26 രാജ്യങ്ങൾ സന്ദർശിച്ച്വാർത്തകളിൽ ഇടം നേടിയ ദമ്പതികളാണ് വിജയനും ഭാര്യ മോഹനയും. ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അ ന്തരിച്ചത്. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയൻ ഹൃദ യാഘാ തത്തെ തുടർന്നാണ് മ ര ണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്.

2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്. വിജയന്റെ മ രണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. മക്കളും മരുമക്കളുമെല്ലാം നിർബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്. വീട്ടിൽ ഒറ്റയ്ക്കിരുന്നു വിഷമിക്കുന്നതിലും നല്ലതു കടയിൽ ഇരിക്കുന്നതാണെന്ന അഭിപ്രായത്തോടു മോഹനയും യോജിച്ചു. ‘ഇവിടെ വരുമ്പോൾ ഒരു പ്രത്യേക ഊർജമാണ്, േചട്ടൻ നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നും’– മോഹന പറഞ്ഞു.

ഇളയമകൾ ഉഷയും ഭർത്താവ് മുരളീധര പൈയുമാണു കടയിലുള്ളത്. അവരെ ഇതിന്റെ പണിയെല്ലാം അച്ഛൻ നേരത്തെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹമുണ്ടാക്കുന്ന ചായയുടെ രുചി വേറെ ആര് ഉണ്ടാക്കിയാലും കിട്ടില്ലെന്നു മോഹന.അദ്ദേഹം ബാക്കിയാക്കിയ ജപ്പാൻ യാത്ര എന്ന ആഗ്രഹം പൂർത്തീകരിക്കണം. അദ്ദേഹമില്ലാതെ ഞാൻ എവിടെയും പോയിട്ടില്ലെങ്കിലും ആരോഗ്യമുണ്ടെങ്കിൽ യാത്ര തുടരണം, കുടുംബാംഗങ്ങളും കൂടെ കാണും. ചില യാത്രകൾക്ക് എന്നെ നിർബന്ധിച്ചു വിളിച്ചു കൊണ്ടുപോയിട്ടുണ്ട്, ഞാൻ മടിച്ചിരിക്കുമ്പോൾ അദ്ദേഹം പറയും ‘ഞാൻ വിളിക്കുന്ന പോലെ നിന്നെയാരും വിളിക്കില്ലെന്ന് ’ അതു പറയുമ്പോൾ മോഹനയുടെ കണ്ണുകളിൽ വിജയന്റെ

ഓർമകൾ നിറഞ്ഞു. കടയിൽ ചേട്ടന്റെ വർത്തമാനം കേൾക്കാൻ ഒട്ടേറെപ്പേർ വരുമായിരുന്നു. അവരോടു കഥകൾ പറയാൻ ഇനി അദ്ദേഹമില്ലെന്നു മോഹന സങ്കടപ്പെടുന്നു.വിജയന്റെ മ രണ വാർത്തയറിഞ്ഞു കേരളത്തിന്റെ പല ഭാഗത്തു നിന്നും ഒട്ടേറെപ്പേർ വിളിച്ചിരുന്നു- മോഹന പറയുന്നു.

Scroll to Top