‘വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്ക് ഉണ്ടായിരുന്നത്,;കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

മലയാള സിനിമയിലെ മുതിര്‍ന്ന ഹാസ്യതാരം പൂജപ്പുര രവി അന്തരിച്ചു.മ രണം മറയൂരിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു.86 വയസ് ആയിരുന്നു ഇദ്ദേഹത്തിന്. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ് രവി.രവീന്ദ്രൻ നായർ എന്നാണ് യഥാർത്ഥ പേര്.ഒരു സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു .അദ്ദേഹത്തിന്റെ വേർപാട് താങ്ങാനാവാതെ സഹതാരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.നടൻ മോഹൻലാൽ അദ്ദേഹത്തെ കുറിച്ചുളള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ്.ഏറെ വികാരഭരിതമായിട്ടാണ് അദ്ദേഹം പൂജപ്പുര രവിയെ ഓർത്തെടുത്തത്.മോഹൻലാൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ,എണ്ണൂറിൽപ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ-മോഹൻലാൽ കുറിച്ചു.

1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിമ ചെയ്യാൻ തുടങ്ങിയത്. കേരളത്തിൽ നിർമ്മിച്ച നിരവധി “ബ്ലാക്ക് ആൻഡ് വൈറ്റ്” സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട് . രവി യഥാർത്ഥത്തിൽ വളരെ വഴക്കമുള്ള ഒരു സ്വഭാവ നടനാണ്, അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് വ്യക്തമാകുന്ന ഏത് വേഷവും ചെയ്യാൻ കഴിയും. അദ്ദേഹത്തിന്റെ സിനിമകളുടെ കൃത്യമായ കണക്ക് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിലും, അദ്ദേഹം 600 സിനിമകൾ പിന്നിട്ടു. 1990 കളിൽ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.തങ്കമ്മയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ലക്ഷ്മി എന്ന മകളും, ഹരി കുമാർ എന്ന മകനുമുണ്ട്…..അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം 1992 – കള്ളൻ കപ്പലിൽ തന്നെ – സുബ്രഹ്മണ്യം സ്വാമിയാണ്.

Scroll to Top