അഖിൽ മാരാർ എന്റെ അണ്ണൻ, ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ വിഷ്ണുവിന്റെ വാക്കുകൾ.

ഇന്നലെ ബിഗ്ബോസിൽ നിന്നും അപ്രതീക്ഷിതമായി ആയാണ് വിഷ്ണു എവിക്റ്റഡ് ആയത്. ബിഗ്ബോസിലെ എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു.ടോപ് ഫൈവിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു താരമാണ് വിഷ്ണു. ഇപ്പോഴിതാ വൈറൽ ആകുന്നത് എയർപോർട്ടിൽ എത്തിയ വിഷ്ണുവിന്റെ വാക്കുകൾ ആണ്. വിഷ്ണുവിനെ കാണാൻ നിരവധി പേരാണ് എത്തിയത്. വിഷ്ണുവിന്റെ വാക്കുകളിലേക്ക്, അഖിൽ മാരാർ എന്റെ അണ്ണൻ.

ബിഗ്ബോസ് വീട്ടിലെ എല്ലാവരും എന്റെ സുഹൃത്തുക്കൾ ആണ്. അവിടെ വെച്ച് ഉണ്ടായ എല്ലാ കാര്യങ്ങളും അവിടെ വെച്ച് ഇറങ്ങിയിട്ടാണ് വരുന്നത്. ഭൂരിപക്ഷം തെറ്റുകളും ശെരികളും എല്ലാം ഉണ്ടായിട്ടുണ്ട്. ആർക്കെങ്കിലും അതൊരു വിഷമം ആയെങ്കിൽ സോറി ചോദിക്കുന്നു. മിഥുൻ പച്ചയായ ഒരു മനുഷ്യൻ ആണ്. അവൻ എന്റെ നല്ലൊരു സുഹൃത്ത് ആണ്.ബിഗ്‌ബോസ്സിൽ നിന്നും ഇറങ്ങും മുൻപ് മോഹൻലാലിനോട് വിഷ്ണു പറഞ്ഞത് ഇങ്ങനെ,

ബിഗ് ബോസ് ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ പ്രവചനാതീതമാണ്. ഞാന്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം ഒരു ദിവസം പോലും അവിടെ നിന്നാല്‍ മതിയെന്നാണ് ആദ്യം മുതല്‍ ഞാന്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ 94-ാം ദിവസം ആയപ്പോഴായിരിക്കും ഇഷ്ടക്കേട് വന്നുതുടങ്ങിയത്. അല്ലെങ്കില്‍ എന്നേക്കാള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട, അര്‍ഹതയുള്ള ആളുകള്‍ ഉണ്ടാവും.

video

Scroll to Top