ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെ അല്ല അവിടെ കണ്ടത് ; കണ്ടപ്പോൾ ഇമോഷനലായിപ്പോയി: മോഹൻലാൽ !!

ഒരു വലിയ ദുരന്തത്തിൽ നിന്ന് കരകയറി വരുകയാണ് ശ്രീനിവാസൻ .. ഇടയ്ക്ക് രോഗ അവസ്ഥയിൽ കിടക്കുന്ന ഫോട്ടോസ് വൈറൽ ആയിരുന്നു. അത് കാണികളിൽ ഏറെ വേദനയുണ്ടാക്കി. മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 എന്ന അവാർഡ് ഷോയിൽ എത്തിയപ്പോൾ സഹപ്രവർത്തകരെല്ലാം ചേർന്ന് സ്വീകരിക്കുകയും വേദിയിലേക്ക് കൊണ്ട് വരുകയും ചെയ്തു. ശ്രീനിവാസനെ മോഹൻലാൽ ചേർത്ത് പിടിച്ച് ഉമ്മ നൽകുന്നതും വിഡിയോയിൽ കാണാം.ഇപ്പോഴിതാ മോഹൻലാൽ ശ്രീനിവാസനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണ് ശ്രീനിവാസനുമായുള്ളത്. എത്രയോ സിനിമകളിലൂടെ ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചു. ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതിരുന്ന സമയത്ത് ഫോണിൽ വിളിച്ച് കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും സംസാരിക്കാറുണ്ട്. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷനലായിപ്പോയി. അതാണ് സംഭവം. അവിടെ വന്നു എന്നു പറയുന്നതു തന്നെ വലിയ കാര്യം. ഒരുപാടു കാലത്തിനു ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.

ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെ അല്ല അവിടെ കണ്ടത്. മനസിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നു പോയി. ഞങ്ങൾ ചെയ്ത സിനിമകൾ… ആ സമയത്ത് അങ്ങനെയല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല. അത്രയും സങ്കടമായിപ്പോയി’ മോഹൻലാൽ പറഞ്ഞു .

Scroll to Top