മലയാളികളുടെ കൈലാസനാഥൻ വിവാഹിതനായി ; നടൻ മോഹിത് റൈന ഇനി അതിഥിയുടെ ജീവിതപാതി !!!

ടെലിവിഷനിലെ ഹിറ്റ് സീരിയലായ ദേവോം കി ദേവ് മഹാദേവില്‍ പരമശിവന്റെ വേഷത്തി ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് മോഹിത് റൈന. മലയാളത്തിൽ മൊഴിമാറ്റം ചെയ്ത സീരിയൽ ആയിരുന്നു കൈലാസനാഥൻ. താരത്തിന്റെ വിവാഹമായിരുന്ന് കഴിഞ്ഞ ദിവസം. അതിഥി ശര്‍മയാണ് വധു. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങിളിലൂടെയാണ് മോഹിത് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും തനിക്കുണ്ടാകണമെന്ന്‌ മോഹിത് അറിയിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തി യിരിക്കുന്നത്.

ശിവ – പാർവതി പരിണയം എന്നാണ് ആരാധകർ വിവാഹത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. മുൻപ് സീരിയല്‍ താരമായ മൗനി റോയിയുമായി പ്രണയത്തിലായിരുന്ന മോഹിത് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച ശേഷമായിരുന്നു അഥിതിയുമായി പ്രണയത്തിലായത്.ഡോണ്‍ മുത്തു സ്വാമി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഉറി-ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

ഈ നൂറ്റാണ്ടിലെ പെര്‍ഫെക്ട് ശിവന്‍ എന്നാണ് ആരാധകര്‍ മോഹിത്തിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. അത്യാഡംബര രീതിയിലാണ് ഇരുവരും വിവാഹ വേദിയിലെത്തിയത്.വെള്ള ഷെർവാണിയാണ് മോഹിത്തിന്റെ വിവാഹവേഷം. അതിഥി ആകട്ടെ പ്രിന്റഡ് ലെഹംഗയിലാണ് വധുവായി ഒരുങ്ങിയത്.

Scroll to Top