ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കി റഹ്മാൻ; ഇതിൽ അമ്മയേതാ മക്കളേതാ എന്ന് ആരാധകർ ??

തൊണ്ണൂറുകളിൽ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിക്കും സുഹാസിനിക്കും ഒപ്പം സ്‌ക്രീനിൽ നിറഞ്ഞു നിന്ന് കഥാപാത്രത്തെ തേടി മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം വരെ തേടിയെത്തി. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്.റഹ്മാനെ പോലെ കുടുംബവും പ്രേക്ഷക പ്രിയങ്കരരാണ്. ഭാര്യ മെഹറും, രണ്ടു പെൺമക്കളും അടങ്ങുന്നതാണ് റഹ്‌മാന്റെ കുടുംബം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റഹ്മാന്റെ മൂത്ത മകൾ റുഷ്‌ദയുടെ വിവാഹം. വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി രിക്കുന്നത്. ഭാര്യയായ മെഹറുന്നിസയുടെ ജന്മ ദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കു വച്ചിട്ടുള്ളത്. മക്കളെക്കാൾ ചെറുപ്പം എന്നും അമ്മ തന്നെ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റ്.

മുൻപും റഹ്മാന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ടായിരുന്നു. ഹാപ്പി ബർത്ത് ഡേ മമ്മ ഇന്ന് പാടി ക്കൊണ്ട് റഹ്മാനും മക്കളും കസിൻ ആയ എ ആർ റഹ്മാന്റെ മകൾ ഖദീജയും ഒപ്പമുണ്ട്.

Scroll to Top