മോഹൻലാലിനൊപ്പം വർക്ക് ഔട്ട് ചെയ്ത് മോൺസ്റ്ററിലെ നായികമാർ ; ഹണിറോസിനൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ലക്ഷ്മി മാൻചു

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. ഇപ്പോഴിതാ മോൺസ്റ്റർ ടീമിനോടൊപ്പമുള്ള ലാലേട്ടന്റെ വർക് ഔട്ട് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിറ്റ്‌നെസിന്റെ കാര്യത്തിൽ യാതൊരു മടിയും കാണിക്കുന്ന ഒരാളല്ല മോഹൻലാൽ. മോഹൻലാലിൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ധാരാളം വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സിനിമയിലെ താരങ്ങളായ മോഹൻലാൽ, ഹണിറോസ്, സുധേവ് എന്നിവർ ജിമ്മിൽ വർക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് ലക്ഷ്മി മാൻചു പങ്കുവെച്ചത്. ഹണി റോസും തെലുങ്ക് സൂപ്പർസ്റ്റാർ മോഹൻ ബാബുവിന്റെ മകൾ നടി ലക്ഷ്മിയുമാണ് വീഡിയോയിലുള്ള നടിമാർ. ഹണി റോസും ലാലേട്ടനും വർക്ക്ഔട്ട് ചെയ്യുന്നത് ഷൂട്ട് ചെയ്തത് ലക്ഷ്മിയാണ്. വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത് മലയാള നടൻ സുദേവ് നായരാണ്. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

‘മോൺസ്റ്റർ സെറ്റിന് ഭയങ്കരമായ ഒരു വ്യായാമം ആവശ്യമാണ്. ഒരിക്കലും ട്രാക്ക് നഷ്‌ടപ്പെടരുത്, നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന വിജയങ്ങളിൽ നിങ്ങളുടെ കണ്ണുകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ചെയ്യേണ്ടത് ചെയ്യാൻ എല്ലാ ദിവസവും ഇത് നിങ്ങളെ പ്രേരിപ്പിക്കും. ഞങ്ങളുടെ വർക്ക്ഔട്ട് ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ ടീമും തയ്യാറെടുക്കുന്ന സെഷനുകളിൽ ഒന്നാണിത്. എല്ലാ ദിവസവും ജിമ്മിൽ ഞങ്ങളുടെ രസകരമായ സെഷനുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്.’ – വീഡിയോ പങ്കുവെച്ചു കൊണ്ട് ലക്ഷ്മി മാൻചു കുറിച്ചു.

ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രി ല്ലറാണ് മോൺസ്റ്റർ. മാൻചുവിന്റെ ആദ്യ മലയാളചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. സമീര്‍ മുഹമ്മദ് എഡിറ്ററാണ്. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു. ഷാജി നടുവിലാണ് ആര്‍ട്ട് ഡയറക്ടര്‍. ഇത് ആദ്യമായാണ് ഷാജി ഒരു ആശിര്‍വാദ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. സിദ്ധു പനയ്ക്കലിനും സജി ജോസഫിനുമാണ് പ്രൊഡക്ഷന്റെ ചുമതല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്.

Scroll to Top