നിറവയറില്‍ കുഞ്ഞിനെ തലോടി മൃദുല ; സാരിയിൽ അതീവസുന്ദരിയായെന്ന് ആരാധകർ !! ഫോട്ടോസ്

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷവും താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡോകട്ർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്.എന്ന് താരം പറഞ്ഞിരുന്നു.യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങൾ പങ്കുവെക്കുന്ന വിഡിയോ ആരാധകർ ഏറ്റെടുക്കാറുണ്ട്.അടുത്തിടെ ഇരുവരുടെയും പുതിയ വീടിന്റെ പാലു കാച്ചലിന്റെ സന്തോഷവാർത്ത പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ഇപ്പോഴിതാ നിറവയറുമായി നിൽക്കുന്ന തന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി മൃദുല പങ്കുവെച്ചിരിക്കുന്നത്.

ഉടൻ അമ്മയാകും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള സാരിയണിഞ്ഞ് വയറിൽ കൈവെച്ച് സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോ മൃദുല പങ്കുവെച്ചിരുന്നു.

Scroll to Top