ഓസ്‌കര്‍ കമ്മിറ്റിയിലേക്ക് നടൻ സൂര്യക്ക് ക്ഷണം; തെന്നിന്ത്യൻ സിനിമയിൽ ഇതാദ്യം !!

ഓസ്‌കര്‍ 2022 കമ്മിറ്റി അംഗമാവാന്‍ നടന്‍ സൂര്യ. എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കർ കൈയിലേറ്റുവാങ്ങി ഇന്ത്യയുടേയും കേരളത്തിന്റെയും യശസ്സുയർത്തി. . അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടതിലാണ് സൂര്യയുടെ പേരുള്ളത്. ഓസ്കർ അക്കാദമി തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. 397 പേരെയാണ് അക്കാദമി ഈ വർഷം പുതിയ അം​ഗങ്ങളായി പ്രഖ്യാപിച്ചത്.നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവരും കമ്മിറ്റിയിലെ ഇന്ത്യന്‍ അംഗങ്ങളാണ്.

തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്.സൂര്യ കേന്ദ്ര കഥാപാത്രമായ സൂരറൈ പൊട്രു, ജയ് ഭീം എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. സൂര്യറൈ പ്രൊടു 2021ലെ ഓസ്‌കര്‍ നോമിനേഷനിലും ഇടം നേടിയിരുന്നു.ഇക്കഴിഞ്ഞ ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും. അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ച കലാകാരന്മാരിൽ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോൺ-അമേരിക്കൻസുമാണ്.

Scroll to Top