എന്റെ കുഞ്ഞ്കുട്ടിയെ കാത്തിരിക്കുന്നു, അഞ്ചാം മാസം, വിവാഹ ശേഷം സന്തോഷവാർത്ത പങ്കുവെച്ച് മൃദുല.

യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹത്തിനായി മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു . മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.ജൂലൈയിൽ തങ്ങൾ വിവാഹിതരാവുമെന്ന് യുവ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ തീയതി അറിയിച്ചിരുന്നില്ല.കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിവാഹത്തിന്റെ ഫോട്ടോസുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി. തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് മൃദുലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ. ഇൻസ്റ്റഗ്രാം സ്റ്റോറി ആയി ആണ് ഇട്ടത്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുകയാണ് എന്ന വിവരമാണ് മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്. അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് കുട്ടിയുടെ വളർച്ച.

എന്റെ കുഞ്ഞുകുട്ടിയെ മേമ വെയിറ്റ് ചെയുന്നു,ബേബി ലോഡിങ് എന്നാണ് മൃദുല പറയുന്നത്.എന്നാൽ ഇത് തന്റെ സഹോദരി പാർവതിയുടെ വിശേഷമാണ് പങ്കുവെക്കുന്നത്.പാർവതിയും ഈ വിവരം പങ്കുവെച്ചിട്ടുണ്ട്,എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എൻറെ ശരീരം എനിക്ക് സമ്മാനിച്ചിരിക്കുന്നു. ഞാൻ അമ്മയാവാൻ പോവുകയാണ്. നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ക്യാമറാമാൻ അരുണിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം സീരിയലിൽ നിന്നും പിൻവാങ്ങുകയായിരുന്നു പാർവതി.

Scroll to Top