ഫ്ലോറൽ പ്രിന്റഡ് ഗൗണിൽ രാജകുമാരിയെപോലെ മുക്ത,ക്യൂട്ട് ലുക്കിൽ കിയാരയും.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങൾ.കൂടത്തായി പരമ്പരയിലൂടെ അഭിനയത്തിൽ തിരിച്ചുവരവ് നടത്തിയ നടി ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.ആ ഇടവേളക്ക് ശേഷം മികവുറ്റ കഥാപാത്രം, ഒരുപക്ഷെ ഒരു കരിയർ ബ്രെയ്ക്ക് തന്നെ ആയിരുന്നു മുക്തയ്ക്ക് കൂടത്തായി പരമ്പര സമ്മാനിച്ചത്.മാത്രവുമല്ല സിനിമയിൽ ലഭിക്കാഞ്ഞ ശക്തമായ ഒരു കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മുക്ത.മകളുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിത വൈറൽ ആകുന്നത് മുക്തയുടെയും മകളുടെയും പുതിയ ഫോട്ടോസാണ്.‘വനിത’യുടെ ഓഗസ്റ്റ് അവസാന ലക്കത്തിൽ മുക്തയും കിയാരയും ഒന്നിച്ചുള്ള ഫോട്ടോഷൂ ട്ടാണ് കവർ.അടിപൊളി ലുക്കിലായിരുന്നു ഇരുവരും ചിത്രങ്ങളിൽ.പീച്ച് പിങ്ക് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റഡ് ഗൗണാണ് കവര്‍ ചിത്രത്തിൽ ഇരുവരും അണിഞ്ഞിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top