ടിക്കറ്റ് ടു ഫിനാലയിൽ ഒന്നാമതായി നാദിറ, അഖിൽ മാരാരിന്റെ ശക്തമായ തിരിച്ചു വരവ്.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്.3 മത്സരങ്ങൾ കഴിയുകയുണ്ടായി.പിടിവള്ളി, കുതിരപന്തയം, പൂൾ ടാസ്ക് എന്നിവ കഴിഞ്ഞു.2 ആഴ്ചകൾ കൂടിയാണ് അവശേഷിക്കുന്നത്. പതിമൂന്നാം ആഴ്ചയിലെ എലിമിനേഷനിൽ എത്തി നിൽക്കുന്ന മത്സരാർഥികൾക്ക് നോമിനേഷനിൽ നിന്നും ഒഴിവായി നേരിട്ട് ഫൈനല്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടിക്കറ്റ് ടു ഫിനാലെ.

പിടിവള്ളി ടാസ്കിൽ സെറീന 10 പോയിന്റും രണ്ടാമത്തെ ടാസ്ക് കുതിര പന്തയത്തിൽ വിജയിച്ച് ഒന്നാമതെത്തിയത് നാദിറയാണ്.മൂന്നാമത്തെ മത്സരമായ പൂൾടാസ്കിൽ അഖിൽ മാരാർ ഒന്നാമതായി. ഇവിടെയും രണ്ടാം സ്ഥാനം നേടിയത് നാദിറയായിരുന്നു. മിഥുന്‍ മൂന്നാമതെത്തി. ശോഭയാണ് ഈ മത്സരത്തിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്തത്.

ഇതുവരെയുള്ള മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിലായി രണ്ടാം സ്ഥാനവും ഒരു ഒന്നാം സ്ഥാനവും നേടി 28 പോയിന്റുമായാണ് നാദിറ മുന്നേറുന്നത്. 22 പോയിന്റുമായി റിനോഷാണ് രണ്ടാം സ്ഥാനത്ത്. പിടിവള്ളി ടാസ്കിൽ ഒന്നാമതായെത്തിയ സെറീനയാണ് മൂന്നാം സ്ഥാനത്ത്. 19 പോയിന്റ്. മൂന്നാം ടാസ്കിൽ ലാസ്റ്റ് ഫിനിഷ് ചെയ്ത ശോഭ 17 പോയിന്റോടെ നാലാം സ്ഥാനത്താണ്.

ആദ്യ രണ്ട് ടാസ്കിൽ ശാരീരിക ബുദ്ധുമുട്ടുകൾ കാരണം ഒരു പോയിന്റുകൾ മാത്രം നേടി ഔട്ട് ആയ അഖിൽ മാരാർ മൂന്നാം ടാസ്കിൽ പത്ത് പോയിന്റുകൾ നേടി വമ്പൻ തിരിച്ചുവരാണ് നടത്തിയത്. 10 പോയിന്റുമായി വിഷ്ണുവാണ് ഏറ്റവും പിറകിൽ. വിഷ്ണുവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് ടാസ്കിൽ പുറകിലാകാൻ കാരണമായത്.

Scroll to Top