ഈ പിറന്നാൾ വളരെ സ്പെഷ്യൽ, ഹരീഷിനും ചിന്നുവിനും പെൺകുഞ്ഞ് പിറന്നു.

തമിഴ്, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്‍. ഗൗരവം എന്ന തമിഴ്-തെലുങ്ക് ഭാഷകളിലായിറങ്ങിയ ചിത്രത്തിലും അഭിനയിച്ച ഇദ്ദേഹം, 2013 ൽ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലിറങ്ങിയ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

മേക്കപ്പ് ആർട്ടിസ്റ്റായ അമൃത കല്യാൺപൂർ ആയിരുന്നു ഹരീഷ് ഉത്തമന്റെ ഭാര്യ. 2019 ൽ ഈ ബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് 2022 ൽ ചലച്ചിത്ര നടി ചിന്നു കുരുവിളയെ വിവാഹം ചെയ്തു.പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ് ചിന്നു.കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനുശേഷം ഹരീഷ് ഉത്തമൻ പാരമൗണ്ട് എയർവേയ്സിൽ കാബിൻക്രുവായി ജോലി ചെയ്തു വരികയായിരുന്നു.

മൂന്ന് വർഷത്തിന് ശേഷം ആ ജോലി വിട്ട് ഒരു കോമേഴ്സൽ കമ്പനിയിൽ ജോലിയ്ക്ക് കയറി. അവിടെ വർക്ക് ചെയ്യുന്നതിനിടയിൽ പരിചയപ്പെട്ട തമിഴ് സിനിമാസംവിധായകൻ സൂര്യ പ്രഭാകരനാണ് ഹരീഷിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഒരുക്കിയത്. മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്.നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ചിന്നു ശ്രദ്ധേയയാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ് ചിന്നു.

മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരങ്ങളാണ് ഇവർ. എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇവർക്ക് ഒരു കുഞ്ഞു പിറന്നിരിക്കുകയാണ്.

കുഞ്ഞിനോടൊപ്പം ഉള്ള ചിത്രമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.” ഈ പിറന്നാൾ ഞങ്ങൾക്ക് സ്പെഷ്യൽ ആണ്, എന്തെന്നാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു.3/2/23.” എന്ന അടിക്കുറിപ്പ് പോലെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.കൂടാതെ. ഞങ്ങൾ മോൾക് ദയ എന്ന് പേര് നൽകി.എന്നും എഴുതിയിട്ടുണ്ട്.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

View post on imgur.com
Scroll to Top