ഇതിൽ കൂടുതൽ മറ്റെന്തുവേണം; നമിതയുടെ കോഫി ഷോപ്പിൽ സർപ്രൈസ് വിസിറ്റുമായി മമ്മൂട്ടി: സന്തോഷം പങ്കുവച്ച് നമിത !!

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നമിത പ്രമോദ്.ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണു.നമിത അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.കപ്പ്, ഇരവ്, ആൺ, എതിരെ, രജനി എന്നീ സിനിമകളാണ് താരത്തിന്റെ ഈ വർഷം പുറത്തിറങ്ങാനുണ്ട്.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.ഉടനെ വിവാഹം ഉണ്ടാകില്ലെന്നും ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും.എന്നാൽ അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ പനമ്പള്ളി നഗറിൽ പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്.സമ്മർടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനത്തിന് തിരി തെളിക്കാൻ മീനാക്ഷി ദിലീപ് അടക്കം നിരവധി താരങ്ങളാണ് എത്തിയത്.ഇപ്പോഴിതാ കോഫി ഷോപ്പിൽ സർപ്രൈസ് അതിഥിയായി എത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. നമിത തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഈ വിവരം ആരാധകരെ അറിയിച്ചത്. ‘‘നോക്കൂ ആരാണ് സമ്മർ ടൗൺ റെസ്റ്റോ കഫെയിൽ എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ മറ്റെന്തുവേണം. ഈ വലിയ സർപ്രൈസിന് നന്ദി മമ്മൂക്ക.’’–നമിത പ്രമോദ് കുറിച്ചു.

Scroll to Top