ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നന്ദന വർമ്മ ; മിറർ സെല്ഫിയുമായി ഗപ്പിയിലെ ആമിന !! ഫോട്ടോസ്

രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ൽ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ, സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു.ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

രാജാവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.സായ് രാജ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണിത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നന്ദന.എടുക്കുന്ന ഫോട്ടോഷൂ ട്ടുകളും വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

മിനി ടോപ്പിൽ ക്യൂട്ട് ലുക്കിലാണ് താരം.ഒരു റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് നന്ദന പങ്കുവച്ചിരിക്കുന്നത്. മിറർ സെൽഫി എടുക്കുന്ന താരത്തെയാണ് ഫോട്ടോയിൽ കാണുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.

Scroll to Top