രണ്ടാം വരവിൽ ഒരുത്തി സിനിമ കണ്ട ശേഷം നിറ കണ്ണുകളോടെ നവ്യ നായർ ; വിഡിയോ

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. അഴകിയ തീയെ ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.

കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം നല്ല സാമ്പത്തികവിജയം നേടിയ ഒരു ചിത്രമായിരുന്നു.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു. അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.

ചിത്രത്തിന്റെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷം സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.സ്ത്രീ പ്രാദാന്യമുള്ള ചിത്രം എല്ലവരും തിയേറ്ററിൽ തന്നെ കാണണമെന്നും നവ്യ പറയുന്നു.ഇടവേളക്ക് ശേഷം ഇത്രയും സ്ത്രീ പ്രാധാന്യമുള്ള ചിത്രം നൽകിയതിന് വി കെ പി യോടും നവ്യ നന്ദി പറയുന്നു.ചിത്രം മാർച്ച് 18 ന് റിലീസ് ചെയ്യും.നവ്യയുടെ മികച്ച തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.നവ്യയ്ക്ക് പുറമെ സൈജു കുറുപ്പ്, മാളവിക മേനോൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Scroll to Top