ഡിവോഴ്സ് ആയോ എന്ന ചോദ്യത്തിനുള്ള ഉത്തരം, മകന്റെ പിറന്നാൾ ആഘോഷമാക്കി നവ്യയും ഭർത്താവും.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.

എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.തിരിച്ചു വരവ് ഗംഭീരമായി എന്നൊക്കെയാണ് പ്രേക്ഷകരുടെ വാദം.മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ്.മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

മകന് സായ്യുടെ പിറന്നാൾ കഴിഞ്ഞ വർഷവും ഇവർ ആഘോഷിച്ചിരുന്നു. വളരെ ആർഭാടമയി തന്നെയാണ് അതും നടന്നത്. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ പിറന്നാളിന് പ്രേക്ഷകർക്ക്‌ ഉള്ള മറ്റൊരു മറുപടി കൂടെ നവ്യാ നൽകുന്നു. നവ്യ വിവാഹമോചിതയായോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച. എന്നാൽ പിറന്നാൾ ദിനത്തിൽ ഭർത്താവ് കൂടെയുള്ള ചിത്രങ്ങൾ കണ്ടപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. ഏതായാലും താരപുത്രന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top