നയൻ, അമ്മയെന്ന നിലയിൽ നിനക്ക് പത്തിൽ പത്ത്, മാതൃദിനത്തിൽ സുന്ദരമായ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ.

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്.വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.”നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.

ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്.നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു.നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.എന്നാൽ പലരും ഇതിന് വിമർശനങ്ങളും ആയി എത്തി. വിവാഹ കഴിഞ്ഞ് നാല് മാസം ആയപ്പോഴാണ് ആണ് കുഞ്ഞുങ്ങൾ ജനിച്ചത്.

അതോടെ നിരവധി ചോദ്യങ്ങളും താരങ്ങൾക്ക് നേരെ വന്നു.എന്നാൽ അതിനെല്ലാം തന്നെ നിയമപരമായ ഉത്തരങ്ങളും ഇവർ നൽകി. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ വിഘനേഷ് പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ്. പോസ്റ്റിൽ മാതൃദിനത്തോട് അനുബന്ധിച്ചുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും നയൻതാരയുടെയും ഷാഡോ ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അമ്മ എന്ന നിലയിൽ നയൻ‌താരയ്ക്ക് പത്തിൽ പത്ത് മാർക്ക് നൽകുന്നു എന്നും വിക്കി പോസ്റ്റിലൂടെ പറയുന്നു.ഫോട്ടോയ്ക്ക് ഒപ്പം വിക്കി കുറിചത് ഇങ്ങനെ,പ്രിയപ്പെട്ട നയൻ.ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ.നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരം.ഏറ്റവും നല്ല അനുഗൃഹീതരായ കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകൾക്കും നന്ദി. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്

Scroll to Top