‘ഉയിരിനും ഉലകിനും ഒന്നാം പിറന്നാൾ; മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശും !!

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്.വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.”നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും.

ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയത്. സെപ്തംബർ 26-നാണ് ഉയിരിനും ഉലകിനും ഒരു വയസ്സ് പൂർത്തിയായെന്ന് ഇരുവരും പങ്കുവച്ചത്. ഇരുവരുടെയും ഒന്നാം പിറന്നാൾ നയൻതാരയും വിഘ്‌നേഷും ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്.അടുത്തിടെയാണ് നയൻ‌താര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്.‘‘എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ​ഗുണം കൊണ്ട എൻ ഉലക്… ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു… എന്റെ പ്രിയപ്പെട്ട ആൺമക്കൾ.

വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു.ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം… നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു.നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’’.–വിഘ്നേശ് ശിവൻ കുറിച്ചു.

ജയിലറിലെ മനോ​ഹരമായ ​ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്.താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്.പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്.

Scroll to Top