‘സ്ലാക്‌ലൈൻ വാക്കുമായി’ പ്രണവ് മോഹൻലാൽ; അമ്പരന്ന് ആരാധകർ !! വിഡിയോ

നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ്‌ 2002-ൽ ലഭിച്ചു.ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു.

ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്.പിന്നീട് പ്രണവ് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിലാണ്. മോഹൻലാലിന്റെ ചെറുപ്പമായിട്ടാണ് പ്രണവ് എത്തിയത്. അവസാനമായി അഭിനയിച്ചത് ഹൃദയം എന്ന സിനിമയിലാണ്.യാത്രകളെ ഇഷ്ടപെടുന്ന താരം അതിന്റെ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുണ്ട്. ഇപ്പോഴിതാ സ്ലാക്ക്‌ലൈനിങ്ങ് നടത്തുന്ന ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.

വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ എല്ലാം. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.കയറിലൂടെയോ കമ്പിയിലൂടെയോ ശരീരം ബാലൻസ് ചെയ്ത് നടക്കുന്നതിനെയാണ് സ്ലാക്‌ലൈൻ വാക്ക് എന്നതുകൊണ്ട് ഉദേശിക്കുന്നത്.നടി ലെന, സാധിക വേണുഗോപാൽ, റോസിൻ ജോളി എന്നിവരുൾപ്പടെയുള്ള താരങ്ങളും ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ‘ബാക്കി ഉള്ളവർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോൾ ഇവിടെ ഒരാൾ ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു…’എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

Scroll to Top