ഫാഷൻ നമ്മുടെ സൗന്ദര്യത്തിലല്ല, 250 രൂപയുടെ ചെരുപ്പ് സാരി ഞാൻ കംഫർട് ആണ് : ശോഭന.

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്.

നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്.1984 മുതല്‍ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014 വരെ സിനിമയില്‍ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്റെ ലോകത്തായിരുന്നു. 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഡാൻസ് വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിൽ കൂടെ പങ്കുവെക്കുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് ശോഭനയുടെ ഒരു പഴയ വീഡിയോ ആണ്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ ശോഭന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

കറുപ്പ് ആൻഡ് സിൽവർ കോമ്പിനേഷൻ സാരിയിൽ സുന്ദരിയായാണ് എത്തിയത്.സൗന്ദര്യ സങ്കൽപ്പങ്ങളെ കുറിച്ചാണ് പറയുന്നത്.ശോഭനയുടെ വാക്കുകളിലേക്ക്,.‘ഫാഷനെന്നു പറയുന്നത് സൗന്ദര്യം മാത്രമല്ല, നമ്മുടെ സ്വഭാവം കൂടിയാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും, പക്ഷേ, എന്നെ സംബന്ധിച്ച് നമ്മൾ എന്തിലാണ് കംഫർട്ടബിൾ അതാണ് ഫാഷൻ.

ഈ സാരി നല്ലതാണ്. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ചെരുപ്പിന്റെ വില 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിൾ.നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുകളും ആയി എത്തിയത്.

video

Scroll to Top