ഞങ്ങളുടെ ഏറ്റവും വലിയ ശക്തി; നയൻതാരയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി വിഘ്നേശ്

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്.കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ സ്കിൻ കെയർ ബ്രാൻഡിന്റെ പ്രഖ്യാപനവും താരം നടത്തി.ഇപ്പോഴിതാ നയൻതാരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി വിഘ്നേശ് ശിവൻ.

നയൻതാരയ്ക്കൊപ്പമുള്ള ഓമന കുര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു വിഘ്നേശ് പിറന്നാള്‍ ആശംസകള്‍ നേർന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നയൻതാരയും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവെച്ചിരുന്നു.അമ്മ എന്നും സ്വന്തം അമ്മയെപ്പോലെയാണെന്നും അമ്മയുടെ പ്രാർഥനയും അനുഗ്രഹവുമാണ് തങ്ങളുടെ ജീവിതത്തെ സന്തോഷപൂർണമാക്കുന്നതെന്നും വിഘ്നേശ് പറയുന്നു.

എത്ര തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്.ഇത്തവണ ഓണത്തിന് നയൻതാരയും വിഘ്നേശും കൊച്ചിയിലെത്തിയിരുന്നു.ആറ്റ്‌ലിയുടെ ‘ജവാൻ’ എന്ന ചിത്രമാണ് നയൻതാരയുടെ അവസാനമായി പുറത്തിറങ്ങിയത്.

Scroll to Top